വോട്ടിംഗ് യന്ത്രത്തില്‍ താന്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. പുറത്ത് വന്ന ഒരു വീഡിയോയിലാണ് ഹരിയാനയിലെ അസന്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ബക്ഷിക് വിര്‍ക് യന്ത്രത്തില്‍ താന്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബി.ജെ.പിക്ക് ലഭിക്കുമെന്ന് തന്റെ അണികളോട് ബക്ഷിക് വിര്‍ക് പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ആരൊക്കെ ആര്‍ക്കാണ് വോട്ട് ചെയ്‌തെന്ന് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നു.
ബക്ഷികിന്റെ ഈ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിനയ് പ്രതാപ് സിംഗ് പറഞ്ഞു. മുന്‍ എം.പിയുംകോണ്‍ഗ്രസ് നേതാവുമായ ദീപേന്ദര്‍ സിങ് ഹൂഡ വീഡിയോ ട്വീറ്റ് ചെയ്തു.