ആലപ്പുഴ: അമ്പലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥി അനൂപ് ആന്റണിയെ സി.പി.ഐ.എം – എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ആരോപണം. പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പുഷ്പ്പാര്‍ച്ചന നടത്തിയതിന് പിന്നാലെയാണ് ആലപ്പുഴയില്‍ സംഘര്‍ഷം ഉടലെടുത്തത്.
സംഭവത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ എല്‍.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനം കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ മുല്ലയ്ക്കല്‍ വച്ച് കാര്‍ തടഞ്ഞു മര്‍ദിച്ചെന്നാണ് ബി.ജെ.പി ആരോപണം.
അനൂപ് ആന്റണിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. . മര്‍ദനത്തില്‍ പ്രതിഷേധിച്ച് ദേശീയ പാതയില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
പുന്നപ്രവയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി രാവിലെയാണ് പുഷ്പ്പാര്‍ച്ചന നടത്തിയത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു വചസ്പതി പുന്നപ്ര വയലാര്‍ സ്മാരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്.
കമ്യൂണിസ്റ്റ് വഞ്ചനയില്‍ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് തങ്ങള്‍ എത്തിയതെന്നും ഭാരതത്തിലെ പൗരന്‍ എന്ന നിലയിലെ ഇത് തന്റെ കടമയാണെന്നുമാണ് സന്ദീപ് അവകാശപ്പെട്ടത്.
ഈ നാടിന് വേണ്ടി ബലിദാനികളായ സാധരണക്കാരാണ് ഇവിടെ അന്തിയുറങ്ങുന്നത്. ഇവിടെ ഉയരേണ്ടത് വഞ്ചനയുടെ സ്മാരകമാണെന്നും സന്ദീപ് വചസ്പതി പ്രതികരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: bjp candidate Anoop antony attack BjP allegations against LDF Workers