ന്യൂദല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.
115 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. മറ്റു 25 സീറ്റുകളില്‍ നാല് സഖ്യകക്ഷികള്‍ മത്സരിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.
കെ സുരേന്ദ്രന്‍ – മഞ്ചേശ്വരം, കോന്നി
ഇ ശ്രീധരന്‍ – പാലക്കാട്
കുമ്മനം രാജശേഖരന്‍ – നേമം
പി കെ കൃഷ്ണദാസ് – കാട്ടാക്കട
കെ പത്മനാഭന്‍ – ധര്‍മ്മടം
സുരേഷ് ഗോപി – തൃശൂര്‍
അല്‍ഫോണ്‍സ് കണ്ണന്താനം – കാഞ്ഞിരപ്പള്ളി
ഡോ.അബ്ദുള്‍ സലാം- തിരൂര്‍
ഡോ. ജേക്കബ് തോമസ് – ഇരിഞ്ഞാലക്കുട
കൃഷ്ണകുമാര്‍ – തിരുവനന്തപുരം
മണിക്കുട്ടന്‍ – മാനന്തവാടി
12 സീറ്റുകളിലേക്കുള്ള പ്രമുഖരുടെ പട്ടികയാണ് ഇപ്പോള്‍ ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉടന്‍ പുറത്തുവിടും.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന കഴക്കൂട്ടത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച നേതാവ് മത്സരിക്കുമെന്നാണ് നേരത്തെ ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കഴക്കൂട്ടത്ത് ബി.ജെ.പിയില്‍ ആശയക്കുഴപ്പം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കഴിഞ്ഞിരുന്നു. ഇന്ന് തന്നെ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.