ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പി നടത്തിവന്ന വെട്രിവേല്‍ യാത്ര നിര്‍ത്തിവെച്ചു. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഡിസംബര്‍ 5 വരെയാണ് യാത്ര നിര്‍ത്തിവെച്ചത്.
നവംബര്‍ ആറിനാണ് വെട്രിവേല്‍ യാത്ര ആരംഭിച്ചത്. ഡിസംബര്‍ ആറ് വരെയാണ് യാത്ര തീരുമാനിച്ചിരുന്നത്.
നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തിയ വെട്രിവേല്‍ യാത്ര തമിഴ്നാട് പൊലീസ് തടഞ്ഞിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എല്‍. മുരുകനടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊവിഡ് മഹാമാരി കാലത്ത് അനുമതിയില്ലാതെ യാത്ര നടത്തിയതിനാണ് മുരുകനെയും ബി.ജെ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം യാത്രയ്ക്ക് അനുമതിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സഖ്യത്തില്‍ അറുപത് സീറ്റില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരുക വിശ്വാസികളെ ലക്ഷ്യമിട്ടുള്ള യാത്രയും ബി.ജെ.പി സംഘടിപ്പിച്ചത്.
തമിഴ്‌നാട്ടിലെ ഹിന്ദുമത വിശ്വാസികളില്‍ വലിയ വിഭാഗവും പ്രധാനമായി പൂജിക്കുന്നതും വിശ്വസിക്കുന്നതും മുരുകനെയാണ്. മുരുകന്റെ ആയുധമാണ് വേല്‍. ആ വേലിനെ ഉയര്‍ത്തിക്കാട്ടി, വേലിനെയും മുരുകനെയും സംരക്ഷിക്കാനാണ് യാത്രയെന്നായിരുന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP cancels Vetrivel Yatra in Tamil Nadu till Dec 5 due to Cyclone Nivar