അന്ധേരി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയെ പിൻവലിച്ച് ബി.ജെ.പി
national news
അന്ധേരി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയെ പിൻവലിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th October 2022, 2:15 pm

ന്യൂദൽഹി: അന്ധേരി ഉപതെരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷത്തിനെതിരായി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് ബി.ജെ.പി. കഴിഞ്ഞ ദിവസം വനനിർമാൺ സേന നേതാവ് രാജ് താക്കറെ ബി.ജെ.പിയോട് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നടപടി.

എൻ.സി.പി നേതാവ് ശരത് പവാർ, എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ, ഷിൻഡെ വിഭാഗത്തിലെ മുതിർന്ന എം.എൽ.എ പ്രതാപ് നായിക് എന്നിവരാണ് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയെ സമീപിച്ചത്. ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാർത്ഥിയായ റുതുജ ലട്കെയെ വിജയിപ്പിക്കാമെന്ന നിലപാടായിരുന്നു ഇവർ സ്വീകരിച്ചത്.

അ​ന്ത​രി​ച്ച എം.​എ​ൽ.​എ ര​മേ​ശ്​ ല​ഡ്​​കെ​യു​ടെ ഭാ​ര്യ റു​തു​ജ ല​ഡ്​​കെ മ​ത്സ​രി​ക്കു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ രാ​ജി​ന്റെ അ​പേ​ക്ഷ. ശി​വ​സേ​ന ഉ​ദ്ധ​വ്​ താ​ക്ക​റെ പ​ക്ഷം സ്ഥാ​നാ​ർ​ഥി​യാ​ണ്​ റു​തു​ജ.

ബി.​ജെ.​പി​ മു​ർ​ജി പ​ട്ടേ​ലിനെയായിരുന്നു​ എ​തി​ർ സ്ഥാ​നാ​ർ​ഥിയായി പ്രഖ്യാപിച്ചിരുന്നത്. പ്ര​ചാ​ര​ണ പരിപാടികൾ ബി.ജെ.പി ശക്തമാക്കുന്നതിനിടെയാണ് രാ​ജി​ന്റെ ഇ​ട​പെ​ട​ൽ.

മി​ക​ച്ച ജ​ന​സേ​വ​ക​നാ​യി​രു​ന്ന ര​മേ​ശ്​ ല​ഡ്​​കെ​യു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ റു​തു​ജ​യെ എം.​എ​ൽ.​എ ആ​ക്ക​ണ​മെ​ന്ന്​​ രാ​ജ്​ പ​റ​ഞ്ഞു. പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യും മു​ഖ്യ​മ​ന്ത്രി ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ​യു​ടെ ശി​വ​സേ​ന പ​ക്ഷ​വു​മാ​യും വി​ഷ​യം​ ച​ർ​ച്ച​ചെ​യ്യു​മെ​ന്ന്​ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ പ്ര​തി​ക​രി​ച്ചു. ഉ​ദ്ധ​വ്​-​ഷി​ൻ​ഡെ പ​ക്ഷ​ങ്ങ​ളു​ടെ ശ​ക്തി പ​രീ​ക്ഷ​ണ​മാ​യാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ വി​ല​യി​രു​ത്തിയിരു​ന്ന​ത്.

Content Highlight: BJP cancelled the nomination for andheri bypoll