ശ്രീനഗര്‍: ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള.
ആര്‍ട്ടിക്കിള്‍ 370 വ്യവസ്ഥകള്‍ റദ്ദാക്കിയതിലൂടെ ഉണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് വിളിച്ചു ചേര്‍ത്ത യോഗം അധികൃതരുടെ കര്‍ശന നിയന്ത്രണം കാരണം മുടങ്ങിയതിന് പിന്നാലെയാണ് ഒമര്‍ അബ്ദുള്ള വിമര്‍ശനവവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആര്‍ട്ടികള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികം ബി.ജെ.പി ആഘോഷിക്കുമ്പോള്‍ കശ്മീരി നേതാക്കള്‍ക്ക് പരസ്പരം കാണാന്‍ പോലും പറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരു വര്‍ഷത്തിനുശേഷം, ഏതെങ്കിലും സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഞങ്ങളെ അനുവദിക്കാന്‍ അധികാരികള്‍ ഇപ്പോഴും ഭയപ്പെടുന്നു. ഈ ഭയം കശ്മീരിലെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് ധാരാളം സംസാരിക്കുന്നു. ‘അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തങ്ങളെ യോഗം ചേരാന്‍ അനുവദിക്കാതിരിക്കുമ്പോള്‍ തന്നെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാംവാര്‍ഷികം ആഘോഷിക്കുന്നതിന് അധികൃതർ ബി.ജെ.പിക്ക് അവസരം നല്‍കിയെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക