|

നിങ്ങള്‍ ഡിസ്‌ലൈക്ക് ഓപ്ഷന്‍ കളഞ്ഞാലും ജനങ്ങളുടെ ശബ്ദം ഞങ്ങള്‍ കേള്‍പ്പിക്കും; ബി.ജെ.പിയോട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂ ട്യൂബ് വീഡിയോകളുടെ ഡിസ് ലൈക്ക് ഓപ്ഷന്‍ ഒഴിവാക്കിയതിന് പിന്നാലെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡിസ് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമുള്ള ഓപ്ഷനെ നിങ്ങള്‍ക്ക് തടയാനാകുവെന്നും സര്‍ക്കാരിനെതിരയാ ശബ്ദങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ജനങ്ങളുടെ ശബ്ദം തങ്ങള്‍ ലോകത്തെ കേള്‍പ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ നാടന്‍ പട്ടികളെ വളര്‍ത്താനും കളിപ്പാട്ടങ്ങള്‍ കൂടുതലായി നിര്‍മിക്കാനും ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത്’ പ്രസംഗത്തിന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ‘ഡിസ് ലൈക്ക് ‘ ലഭിച്ചിരുന്നു.

കൊവിഡ് പരിഗണിച്ച് നീറ്റ്- ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതില്‍ വിദ്യാര്‍ഥി സമൂഹത്തിനുള്ള രോഷമാണ് മന്‍ കി ബാത്തിനെതിരായ ഡിസ് ലൈക്കായ് പ്രകടിപ്പിക്കപ്പെട്ടത്. ബി.ജെ.പിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് ഏറ്റവും കൂടുതല്‍ ഡിസ് ലൈക്ക്.

പ്രസംഗം ലൈക്ക് ചെയ്യാന്‍ അണികള്‍ക്ക് ബി.ജെ.പി നേതൃത്വം നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ബി.ജെ.പി ചാനലില്‍ പോലും ലൈക്ക് നാല് ലക്ഷം കടന്നത്. എന്നിട്ടും ഡിസ്ലൈക്കുകളെ തടുത്തുനിര്‍ത്താനായില്ല.

1.2 മില്യണ്‍ ഡിസ് ലൈക്കുകളാണ് വീഡിയോയ്ക്കായി ബി.ജെ.പി ചാനലില്‍ വന്നത്. പ്രസംഗത്തിനുള്ള കമന്റുകളിലും രൂക്ഷവിമര്‍ശനുയര്‍ന്നു.

ഡിസ് ലൈക്കുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അവകാശവാദവുമായി ബിജെപി സോഷ്യല്‍ മീഡിയാ ചീഫ് അമിത് മാളവ്യ രംഗത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP can disable ‘dislikes’ and ‘comments’ but not your voice Rahul Gandhi

Video Stories