ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂ ട്യൂബ് വീഡിയോകളുടെ ഡിസ് ലൈക്ക് ഓപ്ഷന്‍ ഒഴിവാക്കിയതിന് പിന്നാലെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡിസ് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമുള്ള ഓപ്ഷനെ നിങ്ങള്‍ക്ക് തടയാനാകുവെന്നും സര്‍ക്കാരിനെതിരയാ ശബ്ദങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ജനങ്ങളുടെ ശബ്ദം തങ്ങള്‍ ലോകത്തെ കേള്‍പ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ നാടന്‍ പട്ടികളെ വളര്‍ത്താനും കളിപ്പാട്ടങ്ങള്‍ കൂടുതലായി നിര്‍മിക്കാനും ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത്’ പ്രസംഗത്തിന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ‘ഡിസ് ലൈക്ക് ‘ ലഭിച്ചിരുന്നു.
वो Dislike👎, Comment💬 बंद कर सकते हैं,
लेकिन आपकी आवाज़ नहीं।हम आपकी बात दुनिया के सामने रखते रहेंगे।#RRBExamDates
— Rahul Gandhi (@RahulGandhi) September 5, 2020
കൊവിഡ് പരിഗണിച്ച് നീറ്റ്- ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതില്‍ വിദ്യാര്‍ഥി സമൂഹത്തിനുള്ള രോഷമാണ് മന്‍ കി ബാത്തിനെതിരായ ഡിസ് ലൈക്കായ് പ്രകടിപ്പിക്കപ്പെട്ടത്. ബി.ജെ.പിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് ഏറ്റവും കൂടുതല്‍ ഡിസ് ലൈക്ക്.