ഹോഷിയാര്‍പൂര്‍: കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ഏത് സെലിബ്രറ്റി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാലും വിജയിക്കാന്‍ പോകുന്നില്ലെന്ന് പഞ്ചാബിലെ ഹോഷിയാര്‍പൂരിര്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്കുമാര്‍ ചബ്ബേവാല്‍.
മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കും. പഞ്ചാബിലെ മൂന്ന് സീറ്റുകളില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഗുരുദാസ്പൂരില്‍ അവര്‍ സണ്ണി ഡിയോളിനെ മത്സരിപ്പിക്കുമെന്നാണ് അറിയുന്നത്. ബി.ജെ.പി സണ്ണി ഡിയോളിനെയോ സണ്ണി ലിയോണിനെയോ ആരെ വേണമെങ്കിലും കൊണ്ടുവന്നോട്ടെ. എന്നാല്‍ കോണ്‍ഗ്രസിന്റെ ശക്തരായ സ്ഥാനാര്‍ത്ഥിമാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കില്ല. കോണ്‍ഗ്രസ് തരംഗം ഇവിടെ അലയടിച്ചു കഴിഞ്ഞു- അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 23 നാണ് ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ എന്നിവരില്‍ നിന്നായിരുന്നു സണ്ണി ഡിയോള്‍ ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അടുത്ത അഞ്ചു വര്‍ഷത്തേക്ക് മോദി ഭരണത്തിലെത്തണമെന്നുമായിരുന്നു അംഗത്വം സ്വീകരിച്ച ശേഷം സണ്ണി ഡിയോള്‍ പ്രതികരിച്ചത്.
സണ്ണിയുടെ പിതാവ് ധര്‍മേന്ദ്ര അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധര്‍മേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. മഥുരയില്‍ നിന്നും മത്സരിക്കുന്ന ഭാര്യ ഹേമമാലിനിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ മെയ് 19നാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണല്‍.