| Sunday, 13th December 2020, 6:48 pm

ദാല്‍ തടാകത്തിലെ ബി.ജെ.പിയുടെ റാലിയ്ക്കിടെ ബോട്ട് മറിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തടാകത്തിലൂടെ സംഘടിപ്പിച്ച ബി.ജെ.പിയുടെ പരിപാടിയ്ക്കിടെ ബോട്ട് മറിഞ്ഞു. നാല് ബി.ജെ.പി നേതാക്കളും ഫോട്ടോഗ്രാഫര്‍മാരും തടാകത്തില്‍ വീണു.

ഇവരെ ഉടന്‍ രക്ഷപ്പെടുത്തിയതിനാല്‍ ആളപായമില്ല.

ശ്രീനഗറിലെ പ്രധാന തടാകമായ ദാല്‍ തടാകത്തിലായിരുന്നു ബി.ജെ.പിയുടെ ശിക്കാര (മരം കൊണ്ടുള്ള ചെറിയ ബോട്ട്) പ്രചരണം. തീരത്തോട് അടുക്കുമ്പോഴായിരുന്നു അപകടം.

പ്രദേശവാസികളും സംസ്ഥാന ദുരന്തനിവാരണ സേനയുമാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ശിക്കാര റാലി സംഘടിപ്പിച്ചത്. കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബി.ജെ.പിയുടെ പ്രധാന ആകര്‍ഷണമായി ഉയര്‍ത്തിക്കാട്ടിയത് ഈ റാലിയാണ്.

എട്ട് ഘട്ടങ്ങളിലായാണ് കശ്മീരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Campaign Shikara Overturns In Srinagar’s Dal Lake, 4 Leaders Rescued

We use cookies to give you the best possible experience. Learn more