ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബി.ജെ.പി ഭരണം പിടിച്ചു. തൃപ്പെരുന്തുറ പഞ്ചായത്തില്‍ ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടു നിന്നതോടെയാണ് ബി.ജെ.പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.
ബി.ജെ.പിയുടെ ബിന്ദു പ്രദീപാണ് പുതിയ പ്രസിഡന്റ്. ഇത് മൂന്നാം തവണയാണ് പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ രണ്ട് തവണ സി.പി.ഐ.എമ്മിലെ വിജയമ്മ ഫിലെന്ദ്രന്‍ പ്രസിഡന്റ് ആയെങ്കിലും പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവെക്കുകയായിരുന്നു.
കോണ്‍ഗ്രസ്-ബി.ജെ.പി പിന്തുണയോടെ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പാടില്ലെന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു വിജയമ്മയുടെ രാജി.
ചെന്നിത്തലയില്‍ പട്ടിക ജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. 18 അംഗ ഭരണ സമിതിയില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ആറു വീതവും എല്‍.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബി.ജെ.പിക്കും എല്‍.ഡി.എഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക