അഗര്‍ത്തല: ത്രിപുരയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക്ക് സര്‍ക്കാരിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം.
ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. കൂട്ടത്തോടെ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മണിക്ക് സര്‍ക്കാരിനെ മര്‍ദ്ദിക്കുകയായിരുന്നു.
പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിക്കൊപ്പമായിരുന്നു മണിക് ശാന്തിബസാറിലെത്തിയത്.
കല്ലും വടികളുമായിട്ടായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. മണിക് സര്‍ക്കാരിനെ ഇവര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പൊലീസ് എത്തിയാണ് മണികിനെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ മണിക് സര്‍ക്കാര്‍ വാര്‍ത്താസമ്മേളനം നടത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: BJP cadres attacked Manik Sarkar and others in South Tripura