| Tuesday, 15th May 2018, 7:30 pm

കുതിരക്കച്ചവടത്തിന് തിരക്കിട്ട ചര്‍ച്ചകളുമായി ബി.ജെ.പി; കോണ്‍ഗ്രസ് എം.എല്‍.എമാരെ പഞ്ചാബിലേക്ക് മാറ്റിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂര്‍: കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി. ബി.ജെ.പിയുടെ കുതിരച്ചവടത്തെ തടയിടാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയും സ്ഥലത്ത് നിന്ന് മാറ്റിയും ജെ.ഡി.എസും കോണ്‍ഗ്രസും രംഗത്തെത്തി.

കോണ്‍ഗ്രസ് എം.എല്‍.എമാരെ പഞ്ചാബിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യനീക്കത്തില്‍ ഇരുപാര്‍ട്ടികളിലേയും എം.എല്‍.എമാരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. രാഷ്ട്രീയ കരുനീക്കത്തിനായി അമിത് ഷായുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രിമാരുടെ സംഘം കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.

ALSO READ: എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്; തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കുമുന്നിലെ സാധ്യതകളിങ്ങനെ

ദല്‍ഹിയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ജി. പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ കാണാന്‍ ഗവര്‍ണര്‍ വാജുഭായ് രാധുഭായ് വാല നേരത്തെ കൂട്ടാക്കിയിരുന്നില്ല. മാത്രമല്ല, ഗവര്‍ണര്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തു. സംസ്ഥാന ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനുള്ള മോദിയുടെ നീക്കമാണിതെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more