'മുസ്‌ലിം വോട്ടുകള്‍ വിഭജിക്കാന്‍ ബി.ജെ.പി കോടിക്കണക്കിന് രൂപ ചെലവിട്ട് ഹൈദരാബാദില്‍ നിന്നും ആളെയിറക്കുന്നു'; ബി.ജെ.പിക്കും ഉവൈസിക്കുമിടയില്‍ രഹസ്യധാരണയെന്ന് പറയാതെ പറഞ്ഞ് മമത ബാനര്‍ജി
കൊല്‍ക്കത്ത: എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസിക്കെതിരെ പരോക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഉവൈസിയും ബി.ജ.പിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന തരത്തിലാണ് മമതയുടെ പ്രസ്താവന.
മുസ്‌ലിം വോട്ടുകള്‍ വിഭജിക്കാന്‍ ഹൈദരാബാദില്‍ നിന്ന് ഒരു പാര്‍ട്ടിയെ കൊണ്ടുവരാന്‍ ബി.ജെ.പി കോടിക്കണക്കിന് രൂപ ചെലവഴിക്കുകയാണെന്ന് മമത ആരോപിച്ചു.
”മുസ്‌ലിം വോട്ടുകള്‍ വിഭജിക്കാന്‍ ഹൈദരാബാദില്‍ നിന്ന് ഒരു പാര്‍ട്ടിയെ കൊണ്ടുവരാന്‍ ബി.ജെ.പി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു. ഹിന്ദു വോട്ടുകള്‍ അകത്താക്കാമെന്ന് ബി.ജെ.പിയും മുസ്‌ലിം വോട്ടുകള്‍ അകത്താക്കമെന്ന് ഹൈദരാബാദില്‍ നിന്നുള്ള പാര്‍ട്ടിയും പദ്ധതിയിടുന്നു,” മമത പറഞ്ഞു.
ബീഹാര്‍ തെരഞ്ഞെടുപ്പിലും അവര്‍ ഇതുതന്നയാണ് ചെയ്തതെന്നും മമത ആരോപിച്ചു.ബി.ജെപിയുടെ ബി ടീമാണ് അസദുദ്ദിന്‍ ഉവൈസിയുടെ പാര്‍ട്ടിയെന്നും പേരെടുത്തുപറയാതെ മമത ആരോപിച്ചു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് എ.ഐ.എം.ഐ.എം നടത്തിയത്. 20 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ ജയിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമബംഗാളിലും പാര്‍ട്ടി മത്സരിക്കുമെന്ന് ഉവൈസി പറഞ്ഞിരുന്നു.
294 നിയമസഭാ സീറ്റുകളിലേക്ക് അടുത്തവര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക