| Thursday, 6th February 2020, 5:25 pm

ബംഗാളില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നേ ബി.ജെ.പിയില്‍ അടി; ജില്ലാ അദ്ധ്യക്ഷനെതിരെയും നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിക്ക് അത്രയേറെ പ്രസക്തമാണ് ബംഗാളിലെ ഫലക്കാട്ട നിയോജക മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പ്. എന്നാല്‍ മണ്ഡലം ഉള്‍പ്പെടുന്ന ആലിപൂര്‍ദാര്‍ ജില്ലയിലെ ബി.ജെ.പി സംവിധാനത്ത് തര്‍ക്കങ്ങള്‍ തുടരുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫലക്കാട്ട മണ്ഡലത്തില്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അനില്‍ അധികാരി അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. അവസാനം ഉപതെരഞ്ഞെടുപ്പ് നടന്ന കാളിഗഞ്ജ്, ഖരഖ്പൂര്‍, കരിംപൂര്‍ എന്നീ മണ്ഡലങ്ങളില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ പ്രതിനീധീകരിച്ചിരുന്ന മണ്ഡലമടക്കം നഷ്ടപ്പെട്ടത് ബി.ജെ.പിയെ ഭയപ്പെടുത്തിയിരുന്നു. അതിനാല്‍ ഫലക്കാട്ട മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് ബി.ജെ.പി തീരുമാനം. എന്നാല്‍ ജില്ലാ അദ്ധ്യക്ഷനെ തന്നെ മാറ്റണം എന്ന ആവശ്യമുന്നയിച്ച് സംഘടനക്കകത്ത് ഉള്‍പ്പോര് ശക്തമായിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജില്ലാ അദ്ധ്യക്ഷന്‍ ഗംഗ പ്രസാദ് ശര്‍മ്മയെ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി കഴിഞ്ഞു. സ്വജന പക്ഷപാതിത്വം നടത്തുകയാണെന്നും യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളും ആവശ്യങ്ങളും പരിഗണിക്കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ജില്ലാ അദ്ധ്യക്ഷനെതിരെ മാത്രമല്ല നിരവധി ബ്ലോക്ക് അദ്ധ്യക്ഷന്‍മാര്‍ക്കെതിരെയും പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടു പോവാന്‍ ഈ നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

We use cookies to give you the best possible experience. Learn more