മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ താലിബാന്‍ ഭരണമാണെന്നാണ് ബി.ജെ.പിയുടെ വിശ്വാസം: സഞ്ജയ് റാവത്ത്
national news
മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ താലിബാന്‍ ഭരണമാണെന്നാണ് ബി.ജെ.പിയുടെ വിശ്വാസം: സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd September 2021, 2:26 pm

കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.
പുതിയ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ സുകാന്തോ മജുംദറിന്റെ താലിബാന്‍ പരാമര്‍ശത്തന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം. ബംഗാളില്‍ താലിബാന്‍ സര്‍ക്കാരാണെന്നായിരുന്നു മജുംദറിന്റെ ആരോപണം.

എന്നാല്‍, മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ താലിബാന്‍ സര്‍ക്കാരാണെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

” എന്താണ് താലിബാന്‍ രാജ്? ഒരു ജനാധിപത്യ രാജ്യത്ത് ആരും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് ശരിയായ കാര്യമല്ല,” റാവത്ത് പറഞ്ഞു.

ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ സര്‍ക്കാരാണ് മമതാ ബാനര്‍ജിയുടേതെന്നും അങ്ങനെയാണെങ്കില്‍ ബംഗാളിലെ ജനങ്ങള്‍ താലിബാനികള്‍ ആണെന്നാണോ ബി.ജെ.പി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പി.ഡി.പി നേതാവ് മെഹ്ബുബ മുഫ്തിയും രംഗത്തെത്തിയിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ജമ്മു കശ്മീരിനെ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പറഞ്ഞത്.

വിഭജിച്ച് ഭരിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന ലബോറട്ടറിയാണ് ബി.ജെ.പിക്ക് ജമ്മു കശ്മീരെന്നും പിന്നീട് ആ നയം മറ്റ് സംസ്ഥാനങ്ങളില്‍ പ്രയോഗിക്കുമെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു.

പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവരെ ദേശവിരുദ്ധരെന്നാണ് ബി.ജെ.പി വിശേഷിപ്പിക്കുന്നതെന്ന് മെഹ്ബൂബ പറഞ്ഞു. ഒരു സര്‍ദാര്‍ ജി ഖാലിസ്ഥാനിയാകുന്നു, അവര്‍ ഞങ്ങളെ പാകിസ്ഥാനികളാക്കുന്നു. ബി.ജെ.പിക്കാര്‍ അവരെ മാത്രമേ ഹിന്ദുസ്ഥാനികള്‍ എന്നുവിളിക്കുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

 

Content Highlights: BJP believes there is Talibani rule in Opposition ruled states: Shiv Sena MP Sanjay Raut