| Wednesday, 26th December 2018, 11:43 pm

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് ദല്‍ഹിയിലെ 30 ലക്ഷം ആളുകളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയതിനു പിന്നില്‍ ബി.ജെ.പി ; അരവിന്ദ് കെജരിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹില്‍ 30 ലക്ഷത്തോളം ആളുകളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തതിനു പിന്നില്‍ ബി.ജെ.പിയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2015-18 കാലഘട്ടങ്ങളിലായി 30 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്‌തെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. നാശം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് നീങ്ങുന്ന ബി.ജെ.പിയാണ് ഇതിനു പിന്നിലെന്ന് കെജരിവാള്‍ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് ബി.ജെ.പിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read അയോധ്യ കേസ് കോടതി പെട്ടെന്ന് പരിഗണിച്ചില്ലെങ്കില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് മറ്റു മാര്‍ഗങ്ങള്‍ നോക്കുമെന്ന് ബി.ജെ.പി നേതാവ് റാം മാധവ്

“അവരുടെ പണി നശിപ്പിക്കലാണ്. ആരാണ് നശിപ്പിക്കുക എന്ന് നിങ്ങള്‍ക്കറിയാമോ? പിശാചുകളാണ് നശിപ്പിക്കുക. ബി.ജെ.പിക്ക് പിശാചിന്റെ എല്ലാ സ്വഭാവങ്ങളുമുണ്ട്”- അദ്ദേഹം പറഞ്ഞു. 2018 ഏഷ്യന്‍ പാരാലിമ്പിക്‌സില്‍ പങ്കെടുത്തവരെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു കെജരിവാള്‍

വോട്ടര്‍ പട്ടികയില്‍ നിന്നും ഇല്ലാതാക്കിയവരുടെ പേരുകള്‍ എത്രയയും പെട്ടെന്ന് തിരിച്ച് ചേര്‍ക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. “പട്ടികയില്‍ നിന്നും പുറത്തു പോയവരുടെ പേരുകള്‍ വിശകലനം ചെയ്തതില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കിയത് മൂന്ന് സമുദായത്തിന്റെ പേരുകളാണ് ഇല്ലാതായിരിക്കുന്നതെന്നാണ്. ബനിയ, മുസ്‌ലിം, പുര്‍വഞ്ചാലിസ് എന്നീ സമുദായങ്ങളിലുള്ളവരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തു പോയവരില്‍ അധികവും”- എന്ന് എ.എ.പി വക്താവ് അതിഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read പതിനേഴ് സംസ്ഥാനങ്ങളിലേക്ക് അമിത് ഷാ പ്രചരണ മാനേജര്‍മാരെ ഇറക്കി; യു.പിയുടെ ചുമതല മുന്‍ മോദി വിമര്‍ശകന്

എന്നാല്‍ എ.എ.പി ഈ ലിസ്റ്റ് പുറത്തു വിടണമെന്നും, അവര്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് നീല്‍കാന്ത് ബക്ഷി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും ഈ ആരോപണം നേരത്തെ തള്ളിയിരുന്നു.

We use cookies to give you the best possible experience. Learn more