ഭോപാല്‍: പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് ബി.ജെ.പിയും ബജ്‌റംഗദളും പണം പറ്റുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. രാജ്യത്ത് പാകിസ്താന് വേണ്ടി ചാരപ്പണി നടത്തുന്നത് മുസ്‌ലിംങ്ങളെക്കാള്‍ മറ്റുള്ളവരാണെന്നും ദിഗ്‌വിജയ സിങ് പറഞ്ഞു.
പാക് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് ബജ്‌റംഗദള്‍ നേതാവ് ബല്‍റാം സിങ് അടക്കം അഞ്ച് പേരെ ആഗസ്റ്റ് 21ന് മധ്യപ്രദേശിലെ സത്‌നയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്‌വിജയ സിങിന്റെ വിമര്‍ശനം.
ഭീകരപ്രവര്‍ത്തനത്തിന് പാക് ഫണ്ട് വാങ്ങി 2017ല്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു ബജ്റംഗ്ദള്‍ നേതാവ് ബല്‍റാം സിങ്. ചാരവൃത്തി കേസില്‍ രണ്ട് വര്‍ഷം മുമ്പ് ബി.ജെ.പി യുവമോര്‍ച്ചാ നേതാവായ ധ്രുവ് സക്‌സേനയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വാങ്ങിയവര്‍ ഏത് രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ടവരായാലും വെറുതെ വിടില്ലെന്നാണ് മുഖ്യമന്ത്രി കമല്‍നാഥ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിത്രകൂട്, ദേവാസ്, ബര്‍വനി, മന്ദ്‌സൗര്‍ എന്നിവിടങ്ങളില്‍ നടന്ന ചാരക്കേസുകളില്‍ ബി.ജെ.പിയുമായി ബന്ധമുള്ളവരാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ ആരോപിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ