[]അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആരോപണം ഉന്നയിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാരയെ വിമര്‍ശിച്ച് ബി.ജെ.പി നേതൃത്വം.
വന്‍സാരയുടെ ആരോപണത്തില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് ബി.ജെ.പി വക്താവ് ജയ് നാരായണ്‍ വ്യാസ് പറഞ്ഞു. വന്‍സാര ഏറെ നാളായി ജയിലിലാണെന്നും അതില്‍ നിന്നുണ്ടായ നിരാശയിലും കോപത്തിലുമാണ് മോഡിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നുമാണ് ജയ് നാരായണ്‍ പറയുന്നത്.[]
വന്‍സാര ഇപ്പോള്‍ തന്നെ സസ്‌പെന്‍ഷനിലാണ്. അതിനാല്‍ അദ്ദേഹത്തിന്റെ രാജി പുതിയ കാര്യമല്ല. ബി.ജെ.പി വ്യക്തമാക്കി. തന്റെ രാജി അറിയിച്ചുകൊണ്ടുള്ള കത്തിലാണ് വന്‍സാര മോഡിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.
മോദിയെ താന്‍ ദൈവത്തെ പോലെ ആരാധിച്ചുവെന്നും പിശാചായ അമിത്ഷായുടെ ഇടപെടലില്‍ നിന്നും തന്നെ “ദൈവം” രക്ഷിച്ചില്ലെന്നും രാജിക്കത്തില്‍ വന്‍സാര പറയുന്നു.
ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മനപൂര്‍വം സൃഷ്ടിച്ചതാണെന്നും സര്‍ക്കാര്‍ അറിഞ്ഞാണ് വ്യാജ ഏറ്റുമുട്ടല്‍ നടന്നതെന്നും കത്തില്‍ വന്‍സാര പറയുന്നുണ്ട്.
തന്നെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടില്ലെന്ന് രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തിലാണ് വന്‍സാരയുടെ പരാമര്‍ശങ്ങള്‍.