| Wednesday, 31st March 2021, 6:24 pm

ബി.ജെ.പിയുടെ കേരളത്തിലെ ഗുജറാത്തായി മാറുമോ നേമം?

ഗോപിക

2016ല്‍ പതിനാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏവരും ഉറ്റുനോക്കിയത് തലസ്ഥാന ജില്ലയിലെ നേമം നിയോജക മണ്ഡലത്തിലേക്കായിരുന്നു. അതുവരെ കേരളത്തിലെ മറ്റേതൊരു മണ്ഡലത്തെയും പോലെ എല്‍.ഡി.എഫിനോ യു.ഡി.എഫിനോ പിന്തുണ നല്‍കിയ മണ്ഡലം ബി.ജെ.പിയ്ക്ക് അനുകൂലമായി ജനവിധിയെഴുതിയതാണ് ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ കാരണമായത്.

മുന്‍കാലങ്ങളിലെ അനേകം തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തുടരെ തുടരെ പരാജയമേറ്റുവാങ്ങിയ ഒ. രാജഗോപാല്‍ നേമം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയതോടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ നേമം മണ്ഡലത്തില്‍ രൂപപ്പെടുകയായിരുന്നു. 2016ല്‍ ബി.ജെ.പി കേരളത്തിലാദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമെന്ന ഖ്യാതി നേമത്തെ തേടിയെത്തി.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.