കൊച്ചി: വരാപ്പുഴയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമം. എറണാകുളം ദേശീയപാതയ്ക്ക് സമീപം വാഹനങ്ങള്‍ തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകര്‍ യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു.
പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ബൈക്കിലെത്തിയ യുവാവിനെയാണ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചത്. വാഹനങ്ങള്‍ തടയാനെത്തിയ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരാപ്പുഴയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാതയില്‍ ഇറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്.
ALSO READ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ചു
കഴിഞ്ഞ ദിവസമാണ് ദേവസ്വം പാടത്ത് വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ പ്രതിയായ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
വെള്ളിയാഴ്ച വരാപ്പുഴ ദേവസ്വം പാടത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ വാസുദേവന്‍ എന്നയാളുടെ വീട്ടല്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് അന്ത്യം.
ALSO READ: ദളിത് ഹര്‍ത്താലിനെ തകര്‍ക്കാന്‍ പൊലീസ് ശ്രമം; സംസ്ഥാന വ്യാപകമായി കസ്റ്റഡിയിലെടുത്തത് നൂറിലധികം പേരെ
ആന്തരിക രക്തസ്രാവവും ഛര്‍ദ്ദി, മൂത്ര തടസം എന്നിവയ്ക്കാണ് ശ്രീജിത്ത് ചികിത്സ തേടിയത്. ഇന്നലെ വൈകിട്ടോടെ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് സ്വമേധയാ കേസെടുത്തിരുന്നു.
ശ്രീജിത്തിന് പൊലീസ് മര്‍ദ്ദനമേറ്റതായും അതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ക്ഷേത്രത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാവാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.