| Saturday, 5th August 2017, 7:48 am

വ്യാജ അപകടകഥയുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: പേരാമ്പ്രയില്‍ അഞ്ച് ബി.ജെ.പിക്കാര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പേരാമ്പ്ര: വ്യാജ അപകടകഥയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബി.ജെ.പി പേരാമ്പ്ര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള അഞ്ചുപേരാണ് അറസ്റ്റിലായത്. ഇവരെക്കൂടാതെ കണ്ടാലറിയുന്ന നാലുപേരെ കൂടി പ്രതിചേര്‍ത്തിട്ടുണ്ട്.

പേരാമ്പ്ര വര്‍ഷ ടാക്കീസിനു സമീപത്തുവെച്ചു ഇവരുടെ ഓട്ടോ കൊഴുക്കല്ലൂര്‍ സ്വദേശിയായ യുവാവിന്റെ കാറുമായി ചെറിയ തൊതില്‍ ഉരസിയിരുന്നു. ഇതിനു പിന്നാലെ വ്യാജകഥയുണ്ടാക്കി ഷംസീറിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്.

കല്ലോട് മൂശാരി കണ്ടി ശ്യാം, ആലക്കാട്ട് മീത്തല്‍ ഷാലു എന്ന ജിതിന്‍ ലാല്‍, കോളോറത്ത് ഷാജു, തച്ചറക്കണ്ടി താഴെ പ്രസൂണ്‍, പടിഞ്ഞാറയില്‍ പ്രദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.


Must Read:‘ഓടി കൊണ്ടിരിക്കുന്ന കാറിന് മുന്നില്‍ ചാടുന്ന തെരുവു നായ്ക്കള്‍’; അര്‍ണബിന്റെ റിപ്പബ്ലിക് ചാനലിനെ ട്രോളി ശശി തരൂര്‍


ശ്യാമിന്റെ ഓട്ടോയും ഷംസീറിന്റെ കാറും തമ്മില്‍ ഉരസിയിരുന്നു. ഇതിനു പിന്നാലെ ശ്യാം ഷംസീര്‍ മര്‍ദ്ദിച്ചെന്നും ഓട്ടോ തല്ലിത്തകര്‍ത്തെന്നും ആരോപിച്ച് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗ്ലാസ് ഇല്ലാത്ത ഓട്ടോയും ഹാജരാക്കിയിരുന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

എന്നാല്‍ വ്യാഴാഴ്ച രാവിലെ സ്‌റ്റേഷനിലെത്തിയ ശ്യാം കേസ് ഒത്തുതീര്‍പ്പായതായി അറിയിക്കുകയായിരുന്നു. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ ഷംസീര്‍ പൊലീസ് സ്റ്റേഷനിലെത്തി ശ്യാമും കൂട്ടരും തന്നെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും 70,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള കരാര്‍ എഴുത്തിച്ചെന്ന് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശ്യാം നേരത്തെ നല്‍കിയ പരാതി വ്യാജമാണെന്നും ഷംസീറിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നും കണ്ടെത്തിയത്. അഴിച്ചുവെച്ച നിലയില്‍ ഓട്ടോയുടെ ഗ്ലാസ് സമീപത്തെ ഒരു വീട്ടില്‍ നിന്നും കണ്ടെത്തുകയും ചെയ്തു.

ഷംസീറിനെ ഭീഷണിപ്പെടുത്തി തയ്യാറാക്കിയ എഗ്രിമെന്റും പേപ്പറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

We use cookies to give you the best possible experience. Learn more