ന്യൂദല്‍ഹി: ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന ദല്‍ഹി നിയസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 57 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 70 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങള്‍ ഒഴിച്ചിട്ടാണ് ബി.ജെ.പി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പിയെലെത്തിയ കപില്‍ മിശ്ര മോഡല്‍ ടൗണില്‍ നിന്ന് മത്സരിക്കും. എന്നാല്‍ പാര്‍ട്ടി അധ്യക്ഷനായ മനോജ് തിവാരി ഏത് നിയമസഭ മണ്ഡലത്തില്‍ നിന്നാണ് വിധി തേടുക എന്നത് സംബന്ധിച്ച് തീരുമാനമായില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കിരാരിയില്‍ നിന്നാണ് പാര്‍ട്ടി നേതാവ് അനില്‍ ജാ മത്സരിക്കുക. റോഹിണി സീറ്റില്‍ നിന്ന് വിജേന്ദര്‍ ഗുപ്തയും ജനവിധി തേടും. നാല് വനിതകളാണ് ബി.ജെ.പിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ആം ആദ്മി പാര്‍ട്ടി 70 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ പുറത്തിറക്കിയിരുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂ ദല്‍ഹിയില്‍ നിന്നാണ് വിധി തേടുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2020 ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും പിടിച്ചെടുത്ത് മികച്ച മുന്നേറ്റമുണ്ടാക്കിയ ആംആദ്മി തന്നെ ഇത്തവണയും വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍.