| Tuesday, 27th February 2018, 3:19 pm

നാഗാലാന്‍ഡ് തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി -എന്‍..പി.എഫ് സംഘര്‍ഷം; എറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഗാലാന്‍ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ എറ്റുമുട്ടല്‍ രൂക്ഷമായി. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പി പ്രവര്‍ത്തകരും എന്‍.പി.എഫുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ മരിച്ചത്.  ആയുധങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട രണ്ട് വിഭാഗങ്ങളെയും പിരിച്ചുവിടാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ വെടിവയ്പ് നടത്തിയിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

രാവിലെ തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ പോളിംഗ് ബൂത്തിന് നേരെ നടന്ന ഗ്രനേഡ് ആക്രമണം ഉണ്ടായിരുന്നു. അതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. നാഗാലാന്‍ഡിലെ തീവ്ര സംഘടനകള്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്നത്. എന്നാല്‍ ഈ ഭീഷണി കണക്കിലെടുക്കാതെ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് എത്തിയിരുന്നു.

ഉച്ചയ്ക്ക് 12 മണി വരെ ഏതാണ്ട് 37 ശതമാനം വോട്ട് രേഖപ്പെടുത്തി. നാഗാലാന്‍ഡ് കുടാതെ മേഘാലയയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലും 60 നിയമസഭാമണ്ഡലങ്ങളാണ് ഉള്ളത്.

We use cookies to give you the best possible experience. Learn more