| Sunday, 10th February 2019, 3:28 pm

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം പോവുമെന്ന് ഘടകകക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മായാവതി-അഖിലേഷ് സഖ്യത്തിനൊപ്പം പോവുമെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി.

സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ച കാര്യങ്ങള്‍ ഫെബ്രുവരി 24നകം നടപ്പിലാക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. പിന്നാക്ക ജാതികളെ മൂന്ന് വിഭാഗങ്ങളായി (“pichda”” (backward), “”ati picchda”” (very backward) and “”sarvadhik picchda”” (most backward))വേര്‍തിരിക്കണമെന്നാണ് കമ്മിറ്റിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്ന് ബി.ജെ.പി ഉറപ്പു നല്‍കിയിരുന്നുവെന്നും എന്നാല്‍ നടപ്പിലാക്കാതെ വഞ്ചിച്ചുവെന്നും സുഹേല്‍ദേവ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രജ്ഭര്‍ പറഞ്ഞു.

പിന്നാക്ക വോട്ടുകള്‍ നിര്‍ണ്ണായകമായ യു.പിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുഹേല്‍ദേവ് പാര്‍ട്ടിയ്ക്ക് 3 സീറ്റുകള്‍ ലഭിച്ചിരുന്നു. ബി.ജെ.പിയോട് ഇടഞ്ഞു നില്‍ക്കുന്ന മറ്റൊരു സഖ്യ കക്ഷിയായ അപ്‌നാദളിന് 9 സീറ്റുകളും കിട്ടിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more