| Tuesday, 25th February 2020, 4:38 pm

കേന്ദ്രത്തിന് തിരിച്ചടി; ബിഹാറില്‍ ദേശിയ പൗരത്വ പട്ടികയ്‌ക്കെതിരെ പ്രമേയം പാസാക്കി ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ ദേശിയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് ബി.ജെ.പി സഖ്യകക്ഷി ജെ.ഡിയു. പാരത്വ പട്ടികയ്‌ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി

2010ലേതിന് സമാനമായി ദേശീയ ജനസംഖ്യ പട്ടിക സംസ്ഥാനത്ത് നടപ്പാക്കാനുള്ള പ്രമേയവും നിയമസഭ പാസാക്കി.

പൗരത്വ ഭേദഗതി നിയമം ബിഹാറില്‍ നടപ്പാക്കില്ല എന്ന നിലപാട് നീതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയാണ് വ്യക്തമാക്കേണ്ടതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

‘ ഇവിടെ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ല. 2010 ലേതിന് സമാനമായി ദേശീയ ജനസംഖ്യ പട്ടിക നടപ്പാക്കും’ എന്നാണ് നിതീഷ് കുമാര്‍ ഒദ്യോഗിക കുറിപ്പിലൂടെ ഇന്നലെ അറിയിച്ചത്.

ദേശീയ ജനസംഖ്യാ പട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുള്ള രക്ഷിതാക്കളുടെ ജനനസ്ഥലം, ആധാര്‍ തുടങ്ങിയവ എടുത്തുകളയണമെന്നും അത് അനാവശ്യമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

നിലവില്‍ പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more