ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.ഡി.എം.കെയുമായി സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മധുരയില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു നദ്ദയുടെ പ്രഖ്യാപനം.
ജനുവരി മാസത്തില്‍ ഇത് രണ്ടാം തവണയാണ് തമിഴ്‌നാട് സന്ദര്‍ശനത്തിനായി നദ്ദ എത്തുന്നത്. മുമ്പ് ജനുവരി 14ന് പൊങ്കലിനോടനുബന്ധിച്ചായിരുന്നു നദ്ദ തമിഴ്‌നാട്ടിലെത്തിയത്.
അതേസമയം തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചരണ രംഗത്ത് സജീവമായിരിക്കുകയാണ്.
തമിഴ്നാട്ടിലെത്തിയ അദ്ദേഹം സംസ്ഥാനത്തെ പ്രശസ്ത യൂട്യൂബ് ഫുഡ് ചാനലായ വില്ലേജ് കുക്കിങ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പാചകം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സംഘത്തിന് ഒപ്പം ചേര്‍ന്ന് കൂണ്‍ ബിരിയാണി ഉണ്ടാക്കുന്ന വീഡിയോയാണ് വൈറലായത്. ഒരു ദിവസത്തിനുള്ളില്‍ 22 ലക്ഷത്തിലേറെ പേരാണ് ഇത് കണ്ടത്.
നിലത്ത് ഇരുന്ന് ഗ്രാമത്തിലെ ജനങ്ങളോടൊപ്പം രാഹുല്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
ലോകത്തെല്ലായിടത്തും പോയി ഭക്ഷണം വയ്ക്കുകയാണ് ലക്ഷ്യമെന്ന് സംഘം രാഹുലിനോട് പറഞ്ഞു. യുഎസില്‍ സാം പിട്രോഡയോട് പറഞ്ഞ് അതിനൊരു വഴിയുണ്ടാക്കാം എന്ന് രാഹുല്‍ സംഘത്തിന് വാഗ്ദാനം നല്‍കുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: BJP-AIDMK Allience In Tamilnad Says JP Nadha