| Thursday, 19th October 2017, 6:05 pm

മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ പാടില്ല;വിജയിയുടെ പുതിയ ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി തമിഴ്‌നാട് ഘടകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇളയദളപതി വിജയിയുടെ എറ്റവും പുതിയ ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന ഘടകം രംഗത്ത്. ചിത്രത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നുമാണ് അവശ്യം.

ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന നേതാവ് തമിഴരസി സൗന്ദര്‍രാജന്‍ ആണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. സിനിമയില്‍ ജി.എസ്.ടിയെയും ,ഡിജിറ്റല്‍ ഇന്ത്യയെയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം സിനിമവയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ട് ഇതാണ് ബി.ജെ.പിയെ ചൊടിപ്പിപ്പിച്ചത്.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള വിജയ്‌യുടെ തന്ത്രങ്ങളാണ് ഇതെല്ലാമെന്ന് പറഞ്ഞ തമിഴരസി പക്ഷേ ചിത്രം കണ്ടിട്ടില്ല എന്നതാണ് വാസ്തവം. ഞാന്‍ ഈ സിനിമ കണ്ടിട്ടില്ല പക്ഷേ സിനിമയില്‍ പല തെറ്റായ കാര്യങ്ങളും പറയുന്നുണ്ട് ഇത് മാറ്റണം സമൂഹത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്ന് തനിക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്നും അദ്ദേഹം പറയുന്നു.


Also Read മെര്‍സല്‍ വിസ്മയിപ്പിച്ചില്ലെങ്കിലും തള്ളിക്കളയാന്‍ പറ്റില്ല


ഞങ്ങള്‍ കൊണ്ട് വന്ന പദ്ധതികളെ പുകഴ്ത്താന്‍ ഞാന്‍ പറയുന്നില്ല പക്ഷേ ജനങ്ങളിലേക്ക് തെറ്റായ സന്ദേശം നല്‍കരുതെന്നും തമിഴരസി പരഞ്ഞു.

സമകാലിന ഇന്ത്യയിലേ വിവിധ പ്രശ്നങ്ങളില്‍ തന്റെ നിലപാടുകള്‍ അവതരിപ്പിക്കാന്‍ വിജയ് തന്റെ സിനിമ ഉപയോഗിക്കുന്നുണ്ട് 7% ജി.എസ്.ടി ഉള്ള സിഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗൊര്ഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട് രാജ്യത്തെ ഡിജിറ്റല്‍ഇന്ത്യ കാമ്പയിനെ വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്.

ഒറിസയില്‍ ഭാര്യയുടെ ശവം ചുമന്ന് കൊണ്ട് പോവേണ്ടി വന്ന മാഞ്ചിയെയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നു. രാജ്യത്ത് ഇനി ക്ഷേത്രങ്ങളല്ല വേണ്ടതെന്നും നല്ല ആശുപത്രികളാണെന്നും ചിത്രം പറയുന്നു.

We use cookies to give you the best possible experience. Learn more