കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിലൊരുക്കിയ പപ്പാഞ്ഞിക്കെതിരെ ബി.ജെ.പി. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖസാമ്യമെന്ന് ചൂണ്ടിക്കാണിച്ച് ബി.ജെ.പി രംഗത്തെത്തി. പാപ്പാഞ്ഞിയുടെ മുഖം മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
ബി.ജെ.പി പ്രതിഷേധത്തിന് പിന്നാലെ പപ്പാഞ്ഞിയുടെ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെ ബി.ജെ.പി പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളുമായി ആഘോഷനിറവിലേക്ക് നഗരം ഒരുങ്ങിക്കഴിഞ്ഞു. 39ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍. കാര്‍ണിവലിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാന്‍ നിരവധി പേരാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും എത്തുന്നത്.
ശനിയാഴ്ച രാത്രിയാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍. ജനുവരി ഒന്നിന് പകല്‍ 3.30ന് കൊച്ചിന്‍ കാര്‍ണിവല്‍ റാലിയോടെയാണ് സമാപനം.
പരേഡ് ഗ്രൗണ്ടില്‍ രാത്രി ഏഴിന് സമാപന സമ്മേളനം നടക്കും. ഇതുകൂടാതെ വിവിധ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്.
Content Highlight: BJP against Papanji prepared in Cochin Carnival