| Tuesday, 10th April 2018, 10:12 pm

'കുഞ്ഞ് ചത്താലും വേണ്ടില്ല...വണ്ടി കടത്തിവിടണ്ട'; ഹര്‍ത്താലിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത് സുഹൃത്തിന്റെ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ യുവാവിനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വരാപ്പുഴ: വരാപ്പുഴയിലെ ഹര്‍ത്താലിനിടെ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത് സുഹൃത്തിന്റെ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ. കുഞ്ഞിനെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുന്നുകര സ്വദേശി ഷാഫിയെ ഉദ്ധരിച്ച് കൈരളിന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അരമണിക്കൂറോളം റോഡില്‍ തടഞ്ഞുവെച്ച ശേഷമാണ് കുഞ്ഞുമായി പോകാന്‍ അനുവദിച്ചതെന്നും ഷാഫി പറയുന്നു.

“കുഞ്ഞ് ചത്താലും വേണ്ടില്ല വണ്ടി കടത്തിവിടണ്ട എന്നു പറഞ്ഞു. ഒരാളല്ല കൂട്ടമായിട്ടാണ് തല്ലിയത്. ഭീകരമായിട്ടാണ് തല്ലിയത്. വീഡിയോയില്‍ തന്ന കേള്‍ക്കാം എന്നെ കൊല്ലാനാണ് പറയുന്നത്.”

വീഡിയോ കടപ്പാട്- കൈരളി പീപ്പിള്‍

തന്നെ ആക്രമിച്ചവര്‍ മദ്യപിച്ചിരുന്നെന്നും ഷാഫി പറയുന്നു. എറണാകുളം ദേശീയ പാതയ്ക്കു സമീപമായിരുന്നു ഷാഫി ക്രൂരമായി ആക്രമിക്കപ്പെട്ടത്. സിസേറിയന്‍ കഴിഞ്ഞ് കടുത്ത ഇന്‍ഫെക്ഷന്‍ ബാധിച്ച സുഹൃത്തിന്റെ ഭാര്യയെയും രോഗം ബാധിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം.


Also Read:  കര്‍ണാടക തെരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ സംഘര്‍ഷം; യെദ്യൂരപ്പയുടെ പോസ്റ്റര്‍ കത്തിച്ചു


കഴിഞ്ഞ ദിവസം ദേവസ്വം പാടത്ത് വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ പ്രതിയെന്നാരോപിച്ചാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

വീഡിയോ കടപ്പാട്- മനോരമ ന്യൂസ്‌

വെള്ളിയാഴ്ച വാരാപ്പുഴ ദേവസ്വം പാടത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം.


Also Read:  സവര്‍ണരുടെ ഭാരത് ബന്ദില്‍ പരക്കെ അക്രമം; പഞ്ചാബില്‍ ദളിതരുടെ കട ബലമായി അടപ്പിച്ചു


അതേസമയം വാരാപ്പുഴ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും വിനീഷ് പറഞ്ഞു.

Watch This Video:

We use cookies to give you the best possible experience. Learn more