ഡൂള്‍ന്യൂസ് ഡെസ്‌ക്5 hours ago
തൃശ്ശൂര്‍: തൃശ്ശൂര്‍ കയ്പമംഗലത്തുണ്ടായ ബി.ജെ.പി. സി.പി.ഐ.എം സംഘര്‍ഷത്തില്‍ പരുക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. ഒളേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഇന്നലെ രാത്രിയായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘടനാപ്രവര്‍ത്തനത്തെ ചൊല്ലി കഴിഞ്ഞ കുറച്ച നാളുകളായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് കയ്പമംഗലം.