Kerala News
കൊടുങ്ങല്ലൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ അടക്കമുള്ള കള്ളനോട്ട് സംഘം പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 29, 01:40 pm
Thursday, 29th July 2021, 7:10 pm

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് സംഘം പിടിയില്‍. ബി.ജെ.പി. പ്രവര്‍ത്തകന്‍ അടക്കമുള്ള സംഘമാണ് പൊലീസ് പിടിയിലായത്.

കൊടുങ്ങല്ലൂര്‍ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ജിത്തു ബി.ജെ.പി. പ്രവര്‍ത്തകനാണ്.

ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്.

ബൈക്കില്‍ നിന്ന് വീണ് ജിത്തു ചികിത്സ തേടിയപ്പോഴാണ് കള്ളനോട്ട് പിടിച്ചത്. ഇതര സംസ്ഥാനത്ത് നിന്നാണ് നോട്ടുകള്‍ അച്ചടിച്ചത്.