| Friday, 24th March 2017, 8:25 pm

കാസര്‍കോടിനെ കലാപ ഭൂമിയാക്കാന്‍ ലീഗും തീവ്രവാദസംഘടനകളും ശ്രമിക്കുന്നു; മദ്രസാധ്യാപകന്റെ കൊലയില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ല: ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ കേസില്‍ മുസ്‌ലിം ലീഗും തീവ്രവാദ സംഘടനകളും മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ബി.ജെ.പി. കേസില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ബി.ജെ.പി ജില്ലാ പ്രസിന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.


Also read കുണ്ടറ പീഡനം: വിക്ടറിന്റെ ഭാര്യ ലതാ മേരിയും കുറ്റാരോപിത 


വ്യക്തികളാരെങ്കിലും ചെയ്ത കുറ്റ കൃത്യത്തെ മതപരമായി ചിത്രീകരിച്ച് വര്‍ഗീയ കലാപം സൃഷ്ടിക്കാനാണ് ലീഗും ചില തീവ്രവാദ സംഘടനകളും ശ്രമിക്കുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. കൊലപാതകത്തെ അപലപിച്ച് തങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നെന്നും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണമെന്നാണ് പാര്‍ട്ടി നിലപാടെന്നും ശ്രീകാന്ത് പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍ അറസ്റ്റിലായ അജേഷ്, അഖില്‍, നിതിന്‍ എന്നിവര്‍ക്ക് ബി.ജെ.പി ആര്‍.എസ്.എസ് ബന്ധമുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു. ഇത് നിഷേധിച്ചാണ് ശ്രീകാന്ത് സംഭവത്തില്‍ ലീഗും തീവ്രവാദ സംഘടനകളും മുതലെടുപ്പിന് ശ്രമിക്കുന്നതായി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ റിമാന്‍ഡിലാണിപ്പോള്‍. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പഴയ ചൂരിയിലെ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ മുഹമ്മദ് റിയാസ് കുത്തേറ്റ് മരിച്ചത്.

We use cookies to give you the best possible experience. Learn more