കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ബി.ജെ.പി ആയുധമാക്കിക്കൊണ്ടിരിക്കുന്നത് സംസ്ഥാനത്തെ വ്യാവസായിക വികസനം തടഞ്ഞുവെന്ന ആരോപണമാണ്.
നന്ദിഗ്രാമില്‍ മമത നടത്തിയ പ്രക്ഷോഭത്തിന് ആ സമയത്ത് പിന്തുണ നല്‍കിയ ബി.ജെ.പി തന്നെയാണ് സിംഗുവിന്റെ വിഷയത്തില്‍ നിലപാടില്‍ മലക്കം മറഞ്ഞിരിക്കുന്നത്.
നന്ദിഗ്രാമിലെയും സിംഗുറിലെയും പ്രസ്‌നങ്ങള്‍ വ്യത്യസ്തമാണെന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സ്വപന്‍ ദാസ് ഗുപ്തയുടെ വാദം.
”നന്ദിഗ്രാമിലെയും സിംഗൂരിലെയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. നന്ദിഗ്രാമില്‍ വന്‍കിട വ്യവസായികള്‍ക്കുവേണ്ടി വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്നമായി വളര്‍ന്നത്. എന്നാല്‍ സിംഗൂരില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു പദ്ധതിക്കെതിരേയാണ് പ്രതിഷേധമുണ്ടായത്. സിംഗൂര്‍ പ്രശ്‌നം യഥാര്‍ഥത്തില്‍ ബംഗാളിന്റെ വികസനത്തിന് കനത്ത തിരിച്ചടിയാണ്. സിംഗൂരിലെ കാര്‍ ഫാക്ടറി ബംഗാളിനെ ഒരു പുതിയ ഓട്ടോമൊബൈല്‍ ഹബ്ബാക്കി മാറ്റുമായിരുന്നു. ടാറ്റ സിംഗൂര്‍ വിട്ട് ഗുജറാത്തിലേക്ക് പോയതുമൂലം ബംഗാളിന്റെ പുതിയ വ്യവസായവത്കരണനീക്കം തടയപ്പെട്ടു. ഇതോടെ വ്യവസായികള്‍ക്ക് ബംഗാള്‍ കഠിനപ്രദേശമാണെന്ന പ്രതീതി പരന്നു,” ഗുപ്ത മാതൃഭൂമിയോട് പറഞ്ഞു.
അക്കാലത്ത് മമതയുടെ പ്രക്ഷോഭത്തെ ബി.ജെ.പിയും പിന്തുണച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് നന്ദിഗ്രാം പ്രക്ഷോഭത്തില്‍ മമത നടത്തിയ സമരങ്ങളുടെ ഭാഗമായിരുന്നു ബി.ജെ.പി. എന്നത് ശരിയാണെന്നും എന്നാല്‍ സിംഗൂരില്‍ കര്‍ഷകര്‍ക്ക് ന്യായമായും ലഭിക്കേണ്ട നഷ്ടപരിഹാരത്തിനുവേണ്ടി വാദിക്കുകയാണ് ബി.ജെ.പി. ചെയ്തത് എന്നുമാണ് ഗുപ്ത പറഞ്ഞത്. സിംഗൂരില്‍നിന്ന് ടാറ്റ പോയത് ബംഗാളിലെ വികസനത്തിന്റെ മുഴുവന്‍ നടപടികളെയും തടഞ്ഞുവെന്നും ഗുപ്ത ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക