| Wednesday, 17th February 2021, 3:21 pm

ബി.ജെ.പി കിടന്ന് മോങ്ങുന്നത് തോല്‍വി ഉറപ്പായപ്പോഴല്ലേയെന്ന് അമരീന്ദര്‍; തലപൊക്കാനാവാതെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: പഞ്ചാബ് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മികച്ചപ്രകടനത്തിന് പിന്നാലെ ബി.ജെ.പിയുടേയും ആംആദ്മി പാര്‍ട്ടിയുടേയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. തോല്‍വി ഉറപ്പായപ്പോഴാണ് തെരഞ്ഞെടുപ്പില്‍ അപാകതയുണ്ടെന്ന് പറഞ്ഞ് ബി.ജെ.പി മോങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ ഇങ്ങനെയൊരു തുടച്ചുനീക്കല്‍ അനിവാര്യമാണെന്നും പരാജയത്തിലെ പരിഭ്രാന്തിയാണ് ബി.ജെ.പിയുടെയും ആം ആദ്മിയുടേയും ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും ശിരോമണി അകാലിദളും പൂര്‍ണ്ണമായും നിലംപരിശായെന്നും അമരീന്ദര്‍ പറഞ്ഞു.

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ആറെണ്ണത്തിലും കോണ്‍ഗ്രസ് വിജയിച്ചു.

മൊഗ, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, അഭോര്‍, പത്താന്‍കോട്ട്, ബതിന്ദ എന്നിവിടങ്ങളിലാണ് വിജയം. 53 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബതിന്ദ കോര്‍പ്പറേഷന്‍ കോണ്‍ഗ്രസിന് തിരിച്ചുകിട്ടുന്നത്.

ആദ്യഘട്ട വോട്ടെണ്ണലില്‍ ബി.ജെ.പിക്ക് ചിത്രത്തില്‍ വരാന്‍ സാധിച്ചിട്ടുപോലുമില്ല എന്നാണ് റിപ്പോര്‍ട്ട്. ശിരോമണി അകാലി ദളിനും തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

എട്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളും 109 മുനിസിപ്പല്‍ കൗണ്‍സിലുകളും ഉള്‍പ്പെടെ 117 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 2302 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 9222 സ്ഥനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP, AAP crying foul ahead of ‘defeat’ in Pb civic polls: Cap

We use cookies to give you the best possible experience. Learn more