| Wednesday, 14th December 2016, 7:01 pm

മോദിക്കെതിരെ തെളിവുണ്ടെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് പാര്‍ലമെന്റിനു പുറത്ത് വെളിപ്പെടുത്തുന്നില്ലെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


മോദി അഴിമതി നടത്തിയതിനു തെളിവുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് പാര്‍ലമെന്റിനു പുറത്ത് വെളിപ്പെടുത്താത്തതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. 


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരണവുമായി ആം ആദ്മി പാര്‍ട്ടി.

മോദി അഴിമതി നടത്തിയതിനു തെളിവുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് പാര്‍ലമെന്റിനു പുറത്ത് വെളിപ്പെടുത്താത്തതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

പാര്‍ലമെന്റിനകത്ത് പറയാന്‍ രാഹുലിന്  സാധിക്കുന്നില്ലെങ്കില്‍ മോദി അഴിമതി നടത്തിയതിനു തെളിവുകള്‍ അദ്ദേഹം പാര്‍ലമെന്റിന് പുറത്ത് വ്യക്തമാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ആശിശ് ഖേതനും അവശ്യപ്പെട്ടു.


താന്‍ പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ ഭൂമികുലുക്കമുണ്ടാകുമെന്നു പറഞ്ഞ രാഹുലിന്റെ പ്രസ്താവനയെ ബി.ജെ.പി നേതാവ് പ്രകാശ് ജവാദേക്കര്‍ പരിഹസിച്ചു. ഇപ്പോള്‍ രാഹുലിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയ്‌ക്കെതിരായ രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാറും പ്രതികരിച്ചു. രാഹുലിന് ക്ഷമ നശിച്ചു. ഇത്തരത്തില്‍ ഒരു വിവരം ലഭിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ അതു വെളിപ്പെടുത്തിക്കൂടാ? രാഹുല്‍ ഭൂമി കുലുങ്ങുന്ന തരത്തില്‍ യാതൊരു കാര്യവും ഇതുവരെ പറഞ്ഞിട്ടില്ല. തെറ്റായ ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും അനന്ത് കുമാര്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more