ഭുവനേശ്വര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്.പി.എഫ് ജവാന്റെ മൃതദേഹത്തിനരികില്‍ വെച്ച് ബന്ധുവിനെ മര്‍ദ്ദിച്ച് ബിജു ജനതാദള്‍ (ബി.ജെ.ഡി) എം.എല്‍.എ ദേബശിഷ് സമന്തരെ.
ജവാന്റെ ബന്ധുവിനെ മര്‍ദ്ദിക്കുന്ന എം.എല്‍.എയുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേബശിഷിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഒഡീഷ സ്വദേശിയായ മനോജ് ബെഹ്റ(33)യുടെ സംസ്കാര ചടങ്ങുകള്‍ക്കിടെയായിരുന്നു എം.എല്‍എയുടെ കയ്യേറ്റമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെഹ്റയുടെ ബന്ധുവിനോടാണ് ദേബശിഷ് ക്രൂരമായി പെരുമാറിയത്. ബന്ധുവിനെ എം.എല്‍.എ ശക്തമായി പിടിച്ചു വലിക്കുന്നതും കഴുത്തിന് പിടിച്ച് നിലത്ത് ഇരുത്തുന്നതും വീഡിയോയില്‍ കാണാം.
സംഭവം നടക്കുമ്പോള്‍ ഒഡീഷ ആരോഗ്യ മന്ത്രി പ്രതാപ് ജെനയും എം.എല്‍.എ പ്രമോദ് മാല്ലിക്കും സമീപത്തുണ്ടായിരുന്നു.
also read: പെഷവാര്‍ സ്കൂളിലെ ഭീകരാക്രമണം ഇന്ത്യ സ്പോണ്സര് ചെയ്തത്; പുതിയ ആരോപണവുമായി പാകിസ്ഥാന്
സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ എം.എല്‍.എയുടെ കോലം കത്തിച്ചു. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ദേബശിഷ് സമന്തരെ ഇതുവരെ തയ്യാറായിട്ടില്ല.
വീഡിയോ കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്