ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് ബി.ജെ.ഡി അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ യാതൊരു ഗുണവുമില്ലെന്ന് ആരോപിച്ചാണ് ബി.ജെ.ഡി സഭയില്‍ വാക്കൗട്ട് നടത്തിയത്.
20 എം.പിമാരാണ് ബി.ജെ.ഡിയ്ക്കുള്ളത്.
അതേസമയം കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ ശിവസേന വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ബി.ജെ.പിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ക്ക് നല്‍കിയ വിപ്പ് ശിവസേന പിന്‍വലിച്ചിരുന്നു.
ALSO READ: “അയ്യോ ഭൂകമ്പം വരാന്‍ പോണേ…; സഭയില്‍ രാഹുല്‍ ഗാന്ധി നടത്താനിരിക്കുന്ന പ്രസംഗത്തെ പരിഹസിച്ച് ബി.ജെ.പി
കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ഇന്നലെ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. അമിത് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിലായിരുന്നു താക്കറെ ഇക്കാര്യം അറിയിച്ചത്.
18 എം.പിമാരാണ് ശിവസേനയ്ക്ക് ലോക്‌സഭയില്‍ ഉള്ളത്.
WATCH THIS VIDEO: