| Monday, 24th June 2024, 11:17 pm

'ബി.ജെ.പിക്ക് പിന്തുണയില്ല, ബി.ജെ.ഡി എം.പിമാര്‍ ശക്തമായ പ്രതിപക്ഷമാകും': നവീന്‍ പട്നായിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ബി.ജെ.പിക്ക് പിന്തുണയില്ലെന്ന് ബി.ജെ.ഡി നേതാവും മുന്‍ ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്. ശക്തമായ പ്രതിപക്ഷമാകാന്‍ പാര്‍ട്ടി എം.പിമാരോട് പട്നായിക് ആവശ്യപ്പെടുകയും ചെയ്തു. ബി.ജെ.ഡിയുടെ രാജ്യസഭാ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പട്നായികിന്റെ പരാമര്‍ശം.

Also Read: യു.പിയിലെ ദളിത് യുവാവിന്റെ കസ്റ്റഡി മരണം, അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച കേസിൽ; പ്രതിഷേധം വ്യാപകം

ലോക്‌സഭയില്‍ ബി.ജെ.ഡിക്ക് പ്രതിനിധികളില്ല. 2024 ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍വിയാണ് ബി.ജെ.ഡി സംസ്ഥാനത്ത് നേരിട്ടത്. ലോക്‌സഭയില്‍ 21ല്‍ 20 സീറ്റും ബി.ജെ.പി നേടുകയായിരുന്നു. ബാക്കിയുള്ള ഒരു സീറ്റില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പട്നായിക്കിന് ഒഡിഷയില്‍ അധികാരം നഷ്ടപ്പെടുന്നത്.

ഈ സാഹചര്യത്തിലാണ് പട്നായികിന്റെ പുതിയ പ്രഖ്യാപനം. സംസ്ഥാനത്തെ സംബന്ധിക്കുന്ന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കണമെന്നാണ് എം.പിമാര്‍ക്ക് പട്നായിക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Also Read: മണിപ്പൂരിൽ ഹിന്ദുത്വ ഭ്രാന്തും ക്രിസ്ത്യൻ വിരുദ്ധതയും വിനയായി; ബി.ജെ.പി സഖ്യം വിട്ട് ഒറ്റക്ക് മത്സരിക്കാൻ സഖ്യകക്ഷികൾ

നവീൻ പട്‌നായിക് മോദിയോടൊപ്പം

പാര്‍ലമെന്റില്‍ പാര്‍ട്ടി എം.പിമാര്‍ ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെ ശബ്ദമാകണമെന്നും പട്നായിക് പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം, ക്ഷേമം തുടങ്ങിയ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കണം. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടന്ന് എം.പിമാര്‍ ഉറപ്പുവരുത്തണമെന്നും നവീന്‍ പട്നായിക് നിര്‍ദേശിച്ചു.

Also Read: ഗോ വധം തടയാനായില്ലെന്ന് ആരോപിച്ച് മധ്യപ്രദേശിൽ കളക്ടർക്കും എസ്.പിക്കും സ്ഥലം മാറ്റം

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 15 ലക്ഷത്തിലധികം വീടുകള്‍ നിര്‍മിക്കാനുള്ള അനുമതിയാണ് കേന്ദ്രം തടഞ്ഞത്. വരും ദിവസങ്ങളില്‍ കുറഞ്ഞത് 20 ലക്ഷം പ്രധാനമന്ത്രി ആവാസ് യോജന വീടുകളെങ്കിലും പാര്‍ട്ടി ആവശ്യപ്പെടുമെന്നും ബി.ജെ.ഡി നേതൃത്വം വ്യക്തമാക്കി. ബി.ജെ.പിയുടെ പത്ത് വര്‍ഷത്തെ ഭരണം ഒഡിഷയിലെ തീരദേശ ഹൈവേയുടെ പണി തടസപ്പെടുത്തിയെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രത്തില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലെന്നും പട്നായിക് നേതാക്കളെ ഓര്‍മ്മപ്പെടുത്തി. കഠിനാധ്വാനം ചെയ്ത് ഐക്യത്തോടെ പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും ബി.ജെ.ഡി നേതാവ് കൂട്ടിച്ചേര്‍ത്തു.

Content Highlight: BJD leader and former Odisha Chief Minister Naveen Patnaik says BJP has no support

We use cookies to give you the best possible experience. Learn more