| Sunday, 9th September 2018, 10:17 pm

കള്ളപ്പണം വെളുപ്പിച്ച കേസ്: ബി.ജെ.പി മുന്‍ എം.എല്‍.എ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ നളിന്‍ കൊട്ടാഡിയെയെ അറസ്റ്റ് ചെയ്തു. ബിറ്റ്‌കോയിന്‍ വാങ്ങി ഒമ്പത് കോടി വെളുപ്പിച്ചുവെന്ന കേസില്‍ ധാരിയില്‍ നിന്നുള്ള മുന്‍ ബി.ജെ.പി എം.എല്‍.എ നളിന്‍ കൊട്ടാഡിയെയാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ധൂലിയയില്‍ നിന്നാണ് എം.എല്‍.എ അറസ്റ്റിലായത്. അഹമ്മദാബാദ് സെഷന്‍സ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടത്തിയിരുന്നു. 9.95 കോടി രൂപയോളം വില വരുന്ന 119 ബിറ്റ് കോയിനുകളാണ് ഇയാള്‍ വെളുപ്പിക്കാന്‍ ശ്രമിച്ചത്.

എം.എല്‍.എയോട് ഹാജരാകുവാന്‍ ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും എം.എല്‍.എ പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. എന്നാല്‍ നോട്ടീസുകള്‍ ലഭിച്ചില്ലെന്നും, തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് കൊട്ടാഡിയയുടെ വാദം.

കഴിഞ്ഞ മേയില്‍ തന്നെ കൊട്ടാഡിയയ്ക്കെതിരായ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ബിറ്റ്സ് കോയിന്‍ ഇടപാടിലെ മുഖ്യ ഇടപാടുകാരന്‍ ശൈലേഷ് ബട്ടിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രധാന സൂത്രധാരനായ കൃതി പലാഡിയെ ചോദ്യം ചെയ്തതോടെയാണ് കൊട്ടാഡിയയുടെ പങ്ക് വ്യക്തമായത്.

Latest Stories

We use cookies to give you the best possible experience. Learn more