| Wednesday, 4th August 2021, 5:39 pm

ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ക്രൈസ്തവ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ ആഗോള അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ലോക ക്രൈസ്തവ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി യാക്കോബായ സുറിയാനി സഭ നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 29, 30, 31 തീയതികളില്‍ 80 ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത പ്രത്യേക ഓണ്‍ലൈന്‍ അസംബ്ലിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

നൂറിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയാണ് ഡബ്ല്യു.എസ്.സി.എഫ് ആധുനിക എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഈ സംഘടന ലോകത്തിലെ ഏറ്റവും വലിയ പുരോഗമന ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആണ്.

ഇന്ത്യയില്‍നിന്ന് ഇതിനു മുമ്പ് പൗലോസ് മാര്‍ പൗലോസ് ഈ സ്ഥാനം വഹിച്ചിട്ടുണ്ട്. മുന്‍പ് ഈ പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ആഗോള അധ്യക്ഷനായുള്ള ചുമതല നാല് വര്‍ഷത്തേക്കാണ്. അര്‍ജന്റീനയില്‍നിന്നുള്ള മാര്‍സെലോ ലെറ്റൂസ് ആണ് പുതിയ ജനറല്‍ സെക്രട്ടറി.

We use cookies to give you the best possible experience. Learn more