കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ച വരെയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ടത്. ബിഷപ്പിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. പാലകോടതിയാണ് ജ്യാമ്യാപേക്ഷ തള്ളി പൊലീസ് കസ്റ്റഡി അനുവദിച്ചത്.
മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ബിഷപ്പിനെ തെളിവെടുപ്പിനായി കൊണ്ട് പോകാനും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്താനുമാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കാന്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാനും സാധ്യതയുണ്ട്. ഇതിനായി കോട്ടയം മെഡിക്കല്‍ കോളെജില്‍ പോകാനുമാണ് സാധ്യത.
അതേസമയം പൊലീസിനെതിരെ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പരാതി പറഞ്ഞിരുന്നു. രക്തവും ഉമിനീരും അനുമതിയില്ലാതെ പൊലീസ് എടുത്തുവെന്നായിരുന്നു ബിഷപ്പിന്റെ ആരോപണം.
കസ്റ്റഡിയെ എതിര്‍ത്തുകൊണ്ട് ബിഷപ്പ് നല്‍കിയ ജാമ്യാപേക്ഷയിലായിരുന്നു ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. അഡ്വ. ബി. രാമന്‍പിള്ളയാണ് ബിഷപ്പിനുവേണ്ടി ഹാജരായത്. ഇന്ന് ഉച്ചയോടെയാണ് ബിഷപ്പിനെ പാലാ കോടതിയില്‍ എത്തിച്ചത്.