തിരുവനന്തപുരം: ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നാണ് രാജി വെച്ചത്. രാജി മാര്‍പ്പാപ്പ സ്വീകരിച്ചു.
രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. ഇനി മുന്‍ ബിഷപ്പ് എന്നായിരിക്കും ഫ്രാങ്കോ അറിയപ്പെടുകയെന്നും വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രൂപതാ ഭരണകാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് രാജി സ്വീകരിച്ചതെന്ന് ഇന്ത്യന്‍ വത്തിക്കാന്‍ സ്ഥാനപതി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം നേരത്തെ തന്നെ ഫ്രാങ്കോ മുളയ്ക്കല്‍ രാജി കത്ത് നല്‍കിയിരുന്നു.
ബിഷപ്പായിരിക്കെ 2014നും 2016നും ഇടയില്‍ കോട്ടയം കോണ്‍വെന്റിലെത്തിയപ്പോള്‍ പല തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഫ്രോങ്കോയെ വെറുതെ വിട്ടിരുന്നു.
അതിനെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ പരിഗണിക്കരുതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിച്ചിരിക്കവെയാണ് രാജി.
content highlight: Bishop Franco Mulakkal resigns