കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നു തെളിവെടുപ്പിനെത്തിക്കും. കന്യാസ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ചാണ് തെളിവെടുപ്പ്.
പരാതിയില്‍ പറയുന്ന മഠത്തിലെ പീഡനം നടന്ന 20ാം നമ്പര്‍ മുറിയില്‍ എത്തിച്ചാണു തെളിവെടുപ്പ് നടത്തുക. പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മാറ്റിയശേഷമായിരിക്കും തെളിവെടുപ്പ്.
കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു; സിസ്റ്റര്‍ ലൂസിക്കെതിരെ സഭയുടെ വിലക്ക്
രാവിലെ തന്നെ തെളിവെടുപ്പു പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.
പീഡനം നടന്ന 2014-2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മഠത്തില്‍ മാത്രം തെളിവെടുപ്പു മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. നാളെ ഉച്ചവരെ ബിഷപ്പ് പൊലീസ് കസ്റ്റഡിയില്‍ തുടരും.