ആരോപണം വന്നപ്പോള്‍ തന്നെ രാജി വെയ്ക്കാന്‍ ആലോചിച്ചിരുന്നു, ഇപ്പോള്‍ സമരം ചെയ്യുന്നത് സഭയെ എതിര്‍ക്കുന്നവര്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
Kerala
ആരോപണം വന്നപ്പോള്‍ തന്നെ രാജി വെയ്ക്കാന്‍ ആലോചിച്ചിരുന്നു, ഇപ്പോള്‍ സമരം ചെയ്യുന്നത് സഭയെ എതിര്‍ക്കുന്നവര്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th September 2018, 9:25 am

ജലന്ധര്‍: കന്യാസ്ത്രീ തനിക്കെതിരെ പീഡനാരോപണം ഉന്നയിച്ചപ്പോള്‍ തന്നെ രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം തീരുമാനം മാറ്റുകയായിരുന്നെന്നും ബിഷപ്പ് പറഞ്ഞു.

“”ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജി ആലോചിച്ചതാണ്, ഇന്നാല്‍ പെട്ടന്ന് രാജിവെയ്ക്കുന്നത് തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു. അവരുടെ നിര്‍ദേശാനുസരണമാണ് രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്”” ബിഷപ്പ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കവേ പറഞ്ഞു.


ALSO READ: റഫേല്‍ അഴിമതിയില്‍ മോദിക്ക് നേരിട്ട് പങ്കുണ്ട്; നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ കേന്ദ്രമന്ത്രിമാര്‍


സഭയെ എതിര്‍ക്കുന്നവരാണ് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ എന്നും ബിഷപ്പ് പറയുന്നുണ്ട്. മിഷണറീസ് ഓഫ് ജീസസ് സിസ്റ്റേഴ്‌സില്‍ കന്യാസ്ത്രീയ്‌ക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്ന് അവസാന അഭയമെന്ന നിലയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി കന്യാസ്ത്രീകള്‍ ഇറങ്ങിയിരിക്കുകയാണ്.


ALSO READ: റെക്കോര്‍ഡുകള്‍ ഭേദിച്ച് പെട്രോളിന് വില; വില കൂടുന്നത് തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസം


പരാതിക്കാരിക്കൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകള്‍ കേരളത്തില്‍ താമസിക്കുന്നത് സഭയുടെ മുന്‍ കൂര്‍ അനുമതി വാങ്ങാതെയാണ്്. സമരം സഭയുടേയും തന്റേയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണ് മാധ്യമങ്ങള്‍ താന്‍ കുറ്റക്കാരനാണെന്ന് വിധിയെഴുതി കഴിഞ്ഞുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. പൊലീസിന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ബിഷപ്പ് പറയുന്നുണ്ട്.