കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അപമാനിക്കുന്നത് തുടരുന്നെന്ന് പരാതിക്കാരിയായ കന്യാസ്ത്രി. സമൂഹിക മാധ്യമങ്ങിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നതായാണ് പരാതി . ഇത് സംബന്ധിച്ച് ദേശീയ- സംസ്ഥാന വനിതാ കമ്മീഷനുകള്‍ക്ക് കന്യാസ്ത്രീ പരാതി നല്‍കി.
ബിഷപ്പ് ഫ്രാങ്കോയുടെ അനുയായികളുടെ നേതൃത്വത്തില്‍ യൂട്യൂബ് ചാനലുകളിലൂടെ വീഡിയോകള്‍ പ്രചരിപ്പിക്കുന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുകയാണ്.
ഇതുവരെ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ എട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ എല്ലാം തന്നെ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നെന്നും ഉടനെ തന്നെ കുറ്റപത്രം നല്‍കാന്‍ നടപടി സ്വീകരിക്കുണമെന്നുമാണ് പരാതിയില്‍ പറയുന്നത്. വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫ്രാങ്കോയുടെ നേതൃത്വത്തില്‍ തന്നെ യൂട്യൂബ് ചാനല്‍ ഉണ്ടാക്കി തിരിച്ചറിയുന്ന തരത്തിലുള്ള വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നെന്നും തന്റെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്നും പരാതിയില്‍ ഉണ്ട്.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. ഇയാള്‍ ഇപ്പോള്‍ ജലന്ധറിലാണുള്ളത്.