ന്യൂദല്‍ഹി: ദീപാവലിക്ക് ബിരിയാണിക്കട തുറന്നതിന് ദല്‍ഹിയിലെ മുസ്‌ലിം കടക്കാരന് ഭീഷണി. ദി ക്വിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് നോര്‍ത്ത് ദല്‍ഹി പൊലീസ് അറിയിച്ചു.
നവംബര്‍ നാലിന് വൈകീട്ടായിരുന്നു സംഭവം. നിര്‍ബന്ധിച്ച് കടയടപ്പിക്കുന്നതിന്റെ വീഡിയോ പുറത്തായിട്ടുണ്ട്.
‘നിങ്ങള്‍ക്കെങ്ങനെയാണ് ഇന്ന് കട തുറക്കാന്‍ സാധിക്കുക? ഇന്ന് ഹിന്ദുക്കളുടെ ആഘോഷ ദിവസമാണെന്ന് നിങ്ങള്‍ക്കറിയില്ലേ? ഇന്ന് ദീപാവലിയാണ്. ഇതെന്താ പള്ളിയാണോ?’ എന്ന് ചോദിച്ചായിരുന്നു കട അടപ്പിച്ചത്.
പെരുന്നാള്‍ ദിവസം പള്ളിയ്ക്ക് മുന്നില്‍ പന്നിയിറച്ചി കൊണ്ടിട്ടാല്‍ നിങ്ങള്‍ക്ക് ഇഷ്ടമാകുമോയെന്ന് ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അതേസമയം 2014 മുതല്‍ തങ്ങള്‍ ഇവിടെ കട നടത്തുന്നുണ്ടെന്നും എല്ലാ ഉത്സവാഘോഷങ്ങളിലും കട തുറക്കാറുണ്ടെന്നും അന്നൊന്നും ഒരു പ്രശ്‌നവുമില്ലായിരുന്നെന്നും കടയുടമയുടെ സഹോദരന്‍ ദി ക്വിന്റിനോട് പറഞ്ഞു.
ഭീഷണി മുഴക്കിയയാള്‍ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തിയത് നരേഷ് കുമാര്‍ സൂര്യവന്‍ഷിയെന്നാണ്. താന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനാണെന്നും ഇയാള്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Biryani Shop ‘Forced’ To Shut Down in Delhi on Diwali