കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇന്ന് 93ാം പിറന്നാള്‍. നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തുള്ള വി.എസ് ഔദ്യോഗിക വസതിയിലാണ് ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിന്റെ “പ്രതിപക്ഷ നേതാവ്” വി.എസ് അച്യുതാനന്ദന്‍ ഇന്ന് 93ാം പിറന്നാള്‍. നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തുള്ള വി.എസ് ഔദ്യോഗിക വസതിയിലാണ് ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്.
ഇത്തവണയും പിറന്നാളിന് ആഘോഷമൊന്നുമില്ലെന്നും കുടുംബാഗങ്ങളോടൊത്ത് ഒരു സദ്യ മാത്രമെ ഉള്ളുവെന്നും രാവിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച വി.എസ് കണ്ണൂരടക്കമുള്ള സംഘര്‍ഷങ്ങളില്‍ പരിഹാരം ഉണ്ടാക്കാന്‍ എല്ലാവരും ഒന്നിച്ചിരിക്കണമെന്നും സമാധാനപൂര്‍ണമായ ജീവിതം ഭാവികേരളത്തിനും ഭാവിതലമുറയ്ക്കും അത്യന്താപേക്ഷികമാണെന്നും പറഞ്ഞു.
പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിനായി ഇന്നലെ ആലപ്പുഴയിലുണ്ടായിരുന്ന വി.എസ് ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്.