ആലപ്പുഴ: പക്ഷിപ്പനി കാരണം ദുരതത്തിലായിരിക്കുന്നത് ഫാമുടമകളാണ്. വ്യത്യസ്തമായൊരു സമര രീതിയുമായാണ് കോഴിഫാമുടകകള്‍ രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസിനുമുന്നില്‍ വഴിയരികില്‍ ചപ്പാത്തിയും കോഴിയിറച്ചിയും പുഴുങ്ങിയ മുട്ടയും വിതരണം ചെയ്താണ് ഫാം ഉടമകള്‍ പ്രതിഷേധം നടത്തിയത്.
പക്ഷിപ്പനിയെത്തുടര്‍ന്ന് കോഴികളുടെ കച്ചവടം വളരെയധികം കുറഞ്ഞിരുന്നു. ഇത് കാരണം കടുത്ത പ്രസിസന്ധിയാണ് കോഴി ഫാം ഉടമകള്‍ നേരിടുന്നത്. കോഴികള്‍ ഫാമുകളില്‍ കെട്ടികിടക്കുന്നതാണ് കര്‍ഷകരെ കടക്കെണിയിലാക്കുന്നത്. ഇതിനെതിനെയായിരുന്നു ഫാമുടമകളുടെ പ്രതിഷേധ ബോധവല്‍ക്കരണം.
നന്നായി വേവിച്ച കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനാണ് ഉടമകള്‍ ഈ പ്രതിഷേധത്തിലൂടെ ലക്ഷ്യമിട്ടത്. കുട്ടനാട്ടില്‍മാത്രം 300 ഇറച്ചിക്കോഴി ഫാമുകളാണുള്ളത്. കോഴികളെ വാങ്ങി നിശ്ചിത ദിസവം വളര്‍ത്തിയശേഷം മൃഗസംരക്ഷണ വകുപ്പിന് നല്‍കിയിരുന്ന കര്‍ഷകരും കുട്ടനാട്ടിലുണ്ട്.
പക്ഷിപ്പനി സംബന്ധിച്ച് പൊതുജനങ്ങളില്‍ ഉണ്ടായ ആശങ്ക പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യവും ഫാമുടമകള്‍ ഉന്നയിച്ചു.
പക്ഷിപ്പനി ബാധിച്ച ശേഷം ഫാമുകളില്‍ കോഴിയെ വാങ്ങാന്‍ ആരും എത്തിയിരുന്നില്ല. പക്ഷിപ്പനി വ്യാപകമാണെന്ന പ്രചാരണം അഴിച്ചുവിടുന്നതിന് പിന്നില്‍ തമിഴ്‌നാട് ലോബിയാണെന്നും പക്ഷിപ്പനി ഭയം കാരണം ആളുകള്‍ ഓര്‍ഡറുകള്‍ വേണ്ടെന്ന് വയ്ക്കുകയാണെന്നും ഫാമുടമകള്‍ പറഞ്ഞു. നല്ല പ്രതികരണമാണ് ഫാമുടമകളുടെ പ്രതിഷേധത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ചത്.