ഇഞ്ചിവെള്ളം കുടിച്ചാല്‍ കൊവിഡിനെ നേരിടാം: ത്രിപുര മുഖ്യമന്ത്രി
COVID-19
ഇഞ്ചിവെള്ളം കുടിച്ചാല്‍ കൊവിഡിനെ നേരിടാം: ത്രിപുര മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th July 2020, 8:49 pm

അഗര്‍ത്തല: കൊവിഡ് 19 പോലുള്ള മഹാമാരികളെ പ്രതിരോധിക്കാന്‍ ഇഞ്ചിവെള്ളം കുടിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇഞ്ചിവെള്ളം പ്രായമായവരില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എന്റെ അമ്മയ്ക്ക് ഇന്ന് രാവിലെ ഇഞ്ചിവെള്ളം കൊടുത്തു. നിങ്ങളും നിങ്ങളുടെ അമ്മേയേയും അച്ഛനേയും വീട്ടിലുള്ള പ്രായമായവരേയും ഇത്തരത്തില്‍ പരിപാലിക്കുമെന്ന് വിശ്വസിക്കുന്നു. ഈ വെള്ളം പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഇതുവഴി കൊറോണ വൈറസ് പോലുള്ള മാരക വൈറസുകളില്‍ നിന്ന് രക്ഷ നേടാം’, ബിപ്ലബ് പറഞ്ഞു.

ഇത്തരത്തില്‍ ഇഞ്ചിവെള്ളം രക്ഷിതാക്കളെ കുടിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ഗ്രാമങ്ങളിലുള്ളവര്‍ക്ക് ലെമണ്‍ ജ്യൂസും പൈനാപ്പിള്‍ ജ്യൂസും വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എല്ലാ ശനിയാഴ്ചകളിലും വളണ്ടിയര്‍മാര്‍ വഴി ആളുകള്‍ക്ക് ജ്യൂസ് വിതരണം ചെയ്യുന്നതാണ് പദ്ധതി.

ലെമണ്‍ ജ്യൂസും പൈനാപ്പിള്‍ ജ്യൂസും പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

ത്രിപുരയില്‍ ഇതുവരെ 1559 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. നിലവില്‍ 360 പേരാണ് ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ